തിരുവനന്തപുരം: തലശേരി ചൊക്ലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒളവിലം പാത്തിക്കലിൽ നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
നിർദിഷ്ട ജലപാതയിൽ നിന്നു മാറിയാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശമെന്നും ഇതിനാൽ നിർമാണത്തിന് തടസമില്ലെന്ന് ഉൾനാടൻ ജലഗതാഗത ഡയറക്ടർ (കൊല്ലം) റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി രൂപരേഖ തയാറാക്കാൻ ഐഡിആർബിയിൽ സമർപ്പിച്ചിട്ടുള്ളത് അംഗീകാര ഘട്ടത്തിലാണ്. കനാൽ റീച്ചിന്റെ അലൈൻമെന്റ്് നേരത്തെ നിശ്ചയിച്ചിരുന്ന ഒളവിലം-പാത്തിക്കലിൽ നിന്നും മാറ്റി മറ്റൊരു സ്ഥലത്തു കൂടി് തീരുമാനിച്ചതിനെ തുടർന്നാണ് അനുമതി നൽകിയതെന്നും എ.എൻ. ഷംസീറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ ഭരണാനുമതി നൽകും
01:13 AM Jun 15, 2019 | Deepika.com