കോതമംഗലം: കാലവർഷം ശക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഭൂതത്താൻകെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടി, പാബ്ല ഡാമുകൾ തുറക്കാനുള്ള സാധ്യതകൂടി മുന്നിൽക്കണ്ടാണ് ഷട്ടർ തുറന്നത്. ഇതുവഴി മഴക്കാലത്ത് പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാനാകും. ദിവസങ്ങൾക്കുള്ളിൽ 15 ഷട്ടറുകളുള്ള ഡാമിന്റെ എല്ലാ ഷട്ടറുകളും തുറക്കും. ഡാം തുറന്നതോടെ ഭൂതത്താൻകെട്ട് വ്യത്യസ്തമായ കാഴ്ചയാണ് ഒരുങ്ങുന്നത്.
ഡാമിലെ കുത്തൊഴുക്കും മറ്റു കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുകയാണ്. മീൻപിടിത്തക്കാരും സജീവമായിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും മീൻ പിടിക്കാനും വാങ്ങാനും നിരവധി ആളുകളെത്തുന്നുണ്ട്. മഴയ്ക്കു മുന്നോടിയായി പെരിയാർവാലി കനാലുകൾ അടച്ചിരുന്നു. ടൂറിസ്റ്റ് ബോട്ട് സർവീസും നിർത്തലാക്കിയിട്ടുണ്ട്.
ഭൂതത്താൻകെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു
12:58 AM Jun 15, 2019 | Deepika.com