കൊച്ചി: ആഗോള ലഹരിവിരുദ്ധ ദിനാചരണം 25 ന് എറണാകുളത്ത് നടക്കും. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അറിയിച്ചു.
എറണാകുളം സെന്റ് മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11നു നടക്കുന്ന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.ചന്ദ്രപാലൻ മുഖ്യസന്ദേശം നൽകും.
അതിരൂപത ഡയറക്ടർ ഫാ.ജോർജ് നേരേവീട്ടിൽ, പ്രസിഡന്റ് കെ.എ. പൗലോസ്, ജനറൽ സെക്രട്ടറി ചാണ്ടി ജോസ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, സംസ്ഥാന ആനിമേറ്റർ സിസ്റ്റർ റോസ്മിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന, ടി.എം.വർഗീസ്, പ്രഫ.കെ.കെ.കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.
ആഗോള ലഹരിവിരുദ്ധ ദിനാചരണം 25ന്
12:58 AM Jun 15, 2019 | Deepika.com