പ്രശ്നങ്ങള്‍ തീര്‍ത്ത് കേരള കോണ്‍ഗ്രസ് ശക്തീകരിക്കണം: പി.സി. തോമസ്

12:58 AM Jun 15, 2019 | Deepika.com
കോ​​​ട്ട​​​യം: ശ​​​​ക്ത​​​​രാ​​​​യ കേ​​​​ന്ദ്ര​​​​വും സം​​​​തൃ​​​​പ്ത​​​​മാ​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം പ്രാ​​​​വ​​​​ര്‍ത്തി​​​​ക​​​മാ​​​​ക്കാ​​നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യെടു​​​​ക്കാ​​നും കേ​​​​ര​​ള കോ​​​​ണ്‍ഗ്ര​​​​സ് ഐ​​​​ക്യം നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും മു​​ഴു​​വ​​ൻ പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രും ഒ​​ന്നി​​ക്കേ​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണെ​​​​ന്ന് സം​​​​സ്ഥാ​​​​ന എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗ​​ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു​​ ചെ​​​​യ​​​​ര്‍മാ​​​​ന്‍ പി.​​​​സി. തോ​​​​മ​​​​സ്.

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​പ​​രി​​ഹാ​​ര​​ത്തി​​ന് മ​​​​ധ്യ​​സ്ഥ​​​​നാ​​​​കാ​​നി​​ല്ലെ​​ന്ന് തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ഒ​​​​ന്നാ​​​​ക​​​​ണ​​​​മെ​​​​ന്നും കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സി​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത ആ​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ ന​​​​ല്ല അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

​​പി.​​​​റ്റി.​​​​ചാ​​​​ക്കോ​​​​യു​​​​ടെ ച​​​​ര​​​​മ വാ​​​​ര്‍ഷി​​ക ദി​​​​ന​​​​ത്തി​​​​ല്‍ കോ​​​​ട്ട​​​​യ​​​​ത്തു ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സു​​ക​​ൾ യോ​​​​ജി​​​​ക്കു​​ന്ന​​തി​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത താ​​ൻ ഊ​​​​ന്നി​​​​പ്പറ​​​​ഞ്ഞ​​​​തി​​നോ​​ട് കെ.​​​​എം. മാ​​​​ണി​​​​യും ഫ്രാ​​​​ന്‍സീ​​​​സ് ജോ​​​​ര്‍ജും ജോ​​​​ണി നെ​​​​ല്ലൂ​​​​രും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചെ​​​​ന്ന് തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ജ​​​​ന​​​​കീ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ക്കും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍ക്കും കൃ​​​​ഷി​​​​ക്കാ​​​​ര്‍ക്കും ഏ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​മെ​​ന്നും മു​​​​ഴു​​​​വ​​​​നാ​​​​ളു​​​​ക​​​​ള്‍ക്കും അ​​ഞ്ച് ല​​​​ക്ഷം രൂ​​​​പ വ​​​​രെ ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യം, ഭ​​​​വ​​​​നം, ഗ്യാ​​​​സ് ക​​​​ണ​​​​ക്‌ഷന്‍, കൃ​​​​ഷി​​​​ക്കാ​​​​ര്‍ക്കു​​​​ള്ള തു​​​​ക എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​റെ പ്ര​​​​യേ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന 324 പ​​​​ദ്ധ​​​​തി​​​​ക​​ളാ​​​​ണ് അ​​ത്ത​​ര​​ത്തി​​ലു​​ള്ള​​തെ​​ന്നും അ​​​​വ ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​ൻ ഹെ​​​​ല്‍പ്പ് ലൈ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​മെ​​ന്നും തോ​​​​മ​​​​സ് പ​​റ​​ഞ്ഞു. ഓ​​​​ഗ​​​​സ്റ്റ് 16,17,18 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പാ​​​​ര്‍ട്ടി സം​​​​സ്ഥാ​​​​ന​​​​ക്യാ​​​മ്പ് ന​​​​ട​​​​ത്തു​​​മെ​​​ന്നും അ​​ദ്ദേ​​ഹം അ​​​റി​​​യി​​​ച്ചു.