മാഞ്ചസ്റ്റർ സിറ്റി x വെസ്റ്റ് ഹാം
02:56 AM Jun 14, 2019 | Deepika.com
ലണ്ടൻ: 2019-20 സീസണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ഫിക്സ്ചർ പ്രഖ്യാപിച്ചു. 2018-19 സീസണ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിടും. ലിവർപൂളിന്റെ ആദ്യ മത്സരം നോർവിച്ച് സിറ്റിക്കെതിരേയാണ്. ഓഗസ്റ്റ് 10നാണ് സീസണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 11ന് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിലാണ് സീസണിലെ ആദ്യ വന്പൻ പോരാട്ടം. നോർവിച്ച് സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല എന്നിവ ലീഗിലേക്ക് തിരിച്ചെത്തി. നോർവിച്ചും ആസ്റ്റണ്‍ വില്ലയും മൂന്ന് വർഷത്തിനുശേഷം ഇപിഎലിൽ മടങ്ങിയെത്തി, ഷെഫീൽഡ് 12 വർഷത്തിനുശേഷവും.