തിരുവനന്തപുരം : ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ മറവില്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ആരും എതിരല്ല. എന്നാല്‍, അതിന്റെ മറവില്‍ മതചിഹ്നങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന തരത്തില്‍ കാര്ട്ടൂണുകള് വരയ്ക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ് നമ്മുടേത്. അതിനു വിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിയില്ല. കേരള ലളിതകലാ അക്കാദമി നല്കിയ അവാര്‍ഡ് അടിയന്തരമായി പിന്‍വലിക്കണം. ഇത്തരം കാര്‍ട്ടൂണുകള്‍ക്ക് അവാര്‍ഡ് നല്കുമ്പോള് അക്കാദമി കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ അക്കാദമിയും സര്‍ക്കാരും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതചിഹ്നങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല, അവാര്‍ഡ് പിന്‍വലിക്കണം: ചെന്നിത്തല
02:06 AM Jun 14, 2019 | Deepika.com