പോ​ലീ​സു​കാ​രെ "പ​ഠി​പ്പി​ക്കാ​ന്‍' ഇ​നി മി​ന്ന​ല്‍ പരി​ശോ​ധ​ന

02:06 AM Jun 14, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ലെ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ ഇ​​​നി എ​​​ഡി​​​ജി​​​പി എ​​​ത്തും. സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഡി​​​ജി​​​പി ലോ​​​ക്‌​​​നാ​​​ഥ് ബ​​​ഹ്‌​​​റ മി​​​ന്ന​​​ല്‍പ്പ​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

എ​​​ഡി​​​ജി​​​പി​​​യ്ക്കു പു​​​റ​​​മേ ഐ​​​ജി​​​യും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രും വ്യ​​​ത്യ​​​സ്ത സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. ഇ​​​വ​​​ര്‍​ക്കു പു​​​റ​​​മേ സ്റ്റേറ്റ് ക്രൈം ​​​റി​​​ക്കാ​​​ര്‍​ഡ്സ് ബ്യൂ​​​റോ എ​​​ഡി​​​ജി​​​പി​​​യു​​​ടെ പ്ര​​​ത്യേ​​​ക സം​​​ഘ​​​വും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ത്തും. ഇ​​​തോ​​​ടെ പ​​​രാ​​​തി​​​ക​​​ളി​​​ല്‍ തീ​​​ര്‍​പ്പ് ക​​​ല്‍​പ്പി​​​ക്കു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​​ഗം കൂ​​​ടു​​​മെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ത്തു​​​ന്ന ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ പ​​​രി​​​ശോ​​​ധ​​​നാ വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ര​​ജി​​സ്റ്റ​​റും ഡി​​​ജി​​​പി പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ എ​​​ല്ലാ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സൂ​​​ക്ഷി​​​ക്കും.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ "ത​​​ണ്ട​​​ര്‍' എ​​​ന്ന പേ​​​രി​​​ല്‍ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി 19 പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലെ 54 പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ജ​​​നു​​​വ​​​രി 22 ന് ​​​വി​​​ജി​​​ല​​​ന്‍​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മി​​​ക്ക പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും വ്യാ​​​പ​​​ക​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ല്‍ കൈ​​​ക്കൊ​​​ള്ളേ​​​ണ്ട​​​താ​​​യ നാ​​​ല് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന് ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ര്‍​ന്നാ​​​ണ് ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്ക് മു​​​ത​​​ല്‍ എ​​​ഡി​​​ജി​​​പി വ​​​രെ​​​യു​​​ള്ള ഉ​​​ന്ന​​​ത പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി വി​​​ന്യ​​​സി​​​പ്പി​​​ച്ച​​​ത്.

മേ​​​ഖ​​​ലാ എ​​​ഡി​​​ജ​​​ിപി​​​മാ​​​ര്‍ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ലെ 12 പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ല്‍​ ഒ​​​രു വ​​​ര്‍​ഷം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം. എ​​​ല്ലാ​​​മാ​​​സ​​​വും ഒ​​​രു പോ​​​ലീ​​​സ് സ്റ്റേഷ​​​നി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. റേ​​​ഞ്ച് ഐ​​​ജി​​​മാ​​​ര്‍ 15 വ്യ​​​ത്യ​​​സ്ത പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഒ​​​രു വ​​​ര്‍​ഷം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള എ​​​ല്ലാ പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ല്‍ , കൊ​​​ല്ലം റൂ​​​റ​​​ല്‍ , പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍, തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ , പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ല്‍ , വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍ റൂ​​​റ​​​ല്‍ , കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍ 10 വ്യ​​​ത്യ​​​സ്ത പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ല്‍ ഒ​​​രു വ​​​ര്‍​ഷം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ഞ്ച് പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളും ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ഞ്ച് പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​മാ​​​ര്‍ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ലു​​​ള്ള 15 പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് ഒ​​​രു വ​​​ര്‍​ഷം മി​​​ന്ന​​​ൽ​​പ്പ​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ട​​​ത്.

ഏ​​​ഴ് പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ല്‍ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ലും എ​​​ട്ടു പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ അ​​​തേ പോ​​​ലീ​​​സ് സ്റ്റേഷ​​​നു​​​ക​​​ളി​​​ല്‍ വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തേ​​​ണ്ടെ​​​ന്നും ഡി​​​ജി​​​പി ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നു പു​​​റ​​​മേ സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ര്‍​ഡ്സ് ബ്യൂ​​​റോ എ​​​ഡി​​​ജി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക ടീം 10 ​​​പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലെ സ്റ്റേഷ​​​നു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. ഡി​​​വൈ​​​എ​​​സ്പി, അ​​​സി.​​​ക​​​മ്മീ​​​ഷ​​​ണ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി​​​യി​​​ലെ എ​​​ല്ലാ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും വ​​​ര്‍​ഷ​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി ഉ​​​ത്ത​​​ര​​​വി​​​ട്ടു.