ചാവറയിൽ ആരോഗ്യ സെമിനാർ ഇന്ന്
01:48 AM Jun 14, 2019 | Deepika.com
കൊച്ചി: ആരോഗ്യമാണ് ചികിത്സയല്ല വേണ്ടത് എന്ന വിഷയത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ ഇന്ന് മൂന്നിന് സെമിനാർ നടത്തുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് മുൻ ഫാമിലി മെഡിസിൻ മേധാവി ഡോ. പി.കെ. ശശിധരൻ പ്രഭാഷണം നടത്തും. അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. ചാവറ കൾച്ചറൽ സെന്ററും സോഷ്യൽ ഹെൽത്ത് മൂവ്മൈന്റും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ അറിയിച്ചു.