സെ​ന്‍​ട്ര​ലൈ​സ്ഡ് അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ ഏ​ഴ് പോ​ളി​ടെ​ക്‌​നി​ക്കുകൾ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണം

01:30 AM Jun 14, 2019 | Deepika.com
കോ​​​ട്ട​​​യം: പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സെ​​​ന്‍​ട്ര​​​ലൈ​​​സ്ഡ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ കോ​​​ട്ട​​​യം മ​​​റ്റ​​​ക്ക​​​ര ടോം​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ല്‍ ട്ര​​​സ്റ്റ് ഉ​​​ള്‍​പ്പെ​​​ടെ ഏ​​​ഴ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളെ​​​ക്കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. തി​​​രു​​​നി​​​ലം എ​​​ഡ്യൂ​​ക്കേ​​​ഷ​​​ണ​​​ല്‍ ട്ര​​​സ്റ്റ് മ​​​റ്റ​​​ക്ക​​​ര ട്ര​​​സ്റ്റി ടോം​​​സ് ടി.​​​ജോ​​​സ​​​ഫ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി.​ ​​ചാ​​​ലി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

2019-20 വ​​​ര്‍​ഷ​​​ത്തെ പോ​​​ളി​​ടെ​​​ക്‌​​​നി​​​ക് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നു​​​മ​​​തി ന​​​ല്‍​കേ​​​ണ്ട ഓ​​​ള്‍ ഇ​​​ന്ത്യാ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ (എ​​​ഐ​​​സി​​​ടി​​​ഇ) ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കിനാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ കോ​​​ള​​​ജു​​​ക​​​ള്‍​ക്കു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചിരുന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.