കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസ് ആരംഭിക്കും
01:30 AM Jun 14, 2019 | Deepika.com
തിരുവനന്തപുരം: എറണാകുളം- ചെന്നൈ, തിരുവനന്തപുരം ചെന്നൈ, കന്പം -തേനി മേഖലകളിൽ കെഎസ്ആർടിസി പുതിയ ബസ് സർവീസ് ആരംഭിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ആംബുലൻസ് സർവീസിന് മാർഗരേഖയുണ്ടാക്കും. അമിത വേഗത്തിൽ പോകുന്ന ആംബുലൻസ് പ്രവർത്തനം പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.