യാക്കോബായ വിശ്വാസികളുടെ ദുരിതം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും

12:50 AM Jun 14, 2019 | Deepika.com
പു​​ത്ത​​ൻ​​കു​​രി​​ശ്: ക​​ട്ട​​ച്ചി​​റ പ​​ള്ളി ഉ​​ൾ​​പ്പെടെ പ്ര​​ശ്ന​ബാ​​ധി​​ത ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ൽ യാ​​ക്കോ​​ബാ​​യ വി​​ശ്വാ​​സി​​ക​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​തം സ​​ർ​​ക്കാ​​രി​​ന്‍റെ​​യും കോ​​ട​​തി​​യു​​ടെ​​യും ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​രു​​മെ​​ന്നു യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭാ പ​​രി​​ശു​​ദ്ധ എ​​പ്പി​​സ്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സ്. ച​​ർ​​ച്ച് ആ​​ക്ട് സം​​ബ​​ന്ധി​​ച്ചു തു​​ട​​ർ​പ​​ഠ​​നം ന​​ട​ത്താ​നും സു​​ന്ന​​ഹ​​ദോ​​സ് തീ​​രു​​മാ​​നി​​ച്ചു.

സ​​ഭാ കേ​​സി​​ൽ ക്രൈ​​സ്ത​​വ വി​​രു​​ദ്ധ​​വും മ​​നു​​ഷ്യ​​ത്വ​​ര​​ഹി​​ത​​വു​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റെ മു​​ന്നി​​ൽ തു​​റ​​ന്നു​​കാ​​ണി​​ക്കും. സു​​പ്രീം കോ​​ട​​തി​​യി​​ൽ സ​​ഭാ കേ​​സു​​ക​​ൾ യോ​​ജി​​പ്പി​​ക്കു​​ന്ന​​തി​​നു ഡ​​ൽ​​ഹി ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ കു​​ര്യാ​​ക്കോ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ലീ​​ഗ​​ൽ സെ​​ല്ലി​​ന്‍റെ വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നാ​​യി ഡോ. ​​തോ​​മ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

1934ലെ ​​ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​ദ്യ​​ത്തെ യ​​ഥാ​​ർ​​ഥ​​പ്ര​​തി ഹാ​​ജ​​രാ​​ക്കു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​തു വ്യാ​​ജ​​രേ​​ഖ​​യാ​​യി പ​​രി​​ഗ​​ണി​​ക്ക​​ത്ത​​ക്ക​​വി​​ധം നി​​യ​​മ​​ന​​ട​​പ​​ടി​ സ​​ജീ​​വ​​മാ​​ക്കും.

സ​​ഭാ​​ദി​​ന പി​​രി​​വു​​ക​​ൾ ഭ​​ദ്രാ​​സ​​ന ആ​​സ്ഥാ​​ന​​ത്തെ​​ത്തി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ സ​​മി​​തി ഏ​​റ്റു​​വാ​​ങ്ങും. സ​​ഭ​​യു​​ടെ വി​​ദ്യാ​​ഭ്യാ​​സ ട്ര​​സ്റ്റി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ൾ അ​​തേ​​നി​​ല​​യി​​ൽ​ത്ത​ന്നെ സ​​ഭ​​യു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യി നി​​ല​​നി​​ർ​​ത്തും. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ട്ര​​സ്റ്റി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി ന​​ട​​ത്തും. സ​​ഭ​​യു​​ടെ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി കു​​ര്യാ​​ക്കോ​​സ് മാ​​ർ ക്ലി​​മീ​​സ് (സെ​​ന്‍റ് പോ​​ൾ​​സ് മി​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ), മാ​​ത്യൂ​​സ് മാ​​ർ അ​​ന്തി​​മോ​​സ് (സ​​ണ്‍​ഡേ ​സ്കൂ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ), ഏ​​ലി​​യാ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ് (മ​​ർ​​ത്ത​​മ​​റി​​യം വ​​നി​​താ​​സ​​മാ​​ജം), പൗ​​ലോ​​സ് മാ​​ർ ഐ​​റേ​​നി​​യോ​​സ് (വി​​ദ്യാ​​ർ​​ഥി​​പ്ര​​സ്ഥാ​​നം) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.