ഖാദർ കമ്മീഷൻ റിപ്പോർട്ട്: യുഡിഎഫ് വിദഗ്ധ സമിതിയെ നിയോഗിച്ചു
12:46 AM Jun 13, 2019 | Deepika.com
തിരുവനന്തപുരം: ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കി വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കിയ സർക്കാർ നടപടി തിരുത്താനും വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾക്കു പ്രായോഗികവും ക്രിയാത്മകവുമായ ശിപാർശകളും നിർദേശങ്ങളും സമർപ്പിക്കാനും കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. എം.സി. ദിലീപ്കുമാർ ചെയർമാനായി അഞ്ചംഗ സമിതിയെ യുഡിഎഫ് നിയമിച്ചു. അംഗങ്ങളായി മുൻ പരീക്ഷാ കണ്ട്രോളർ ഡോ. വി. രഘു, എസ്സിഇആർടി മുൻ ഡയറക്ടർ പ്രഫ. കെ.എ. ഹാഷിം, ഡോ. ഏബ്രഹാം ജോസഫ് എന്നിവരേയും മെംബർ സെക്രട്ടറിയായി ഡോ. ജി.വി. ഹരിയേയും നിയമിച്ചു.