കൊച്ചി: പുതിയ കാലത്തിൽ നൈപുണ്യവികസന വിദ്യാഭ്യാസത്തിന് കേരളത്തിൽ കൂടുതൽ പ്രസക്തിയുണ്ടെന്നു ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത. ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് മീഡിയ സ്റ്റഡീസിൽ ജെയിൻ സർവകലാശാലയുടെ നൈപുണ്യവികസനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അക്കാഡമിക് ഡീൻ ഡോ. ഈശ്വരൻ അയ്യർ മുഖ്യാതിഥിയായിരുന്നു. റീജണൽ മാനേജർ കെ. നന്ദകുമാർ, കൊച്ചി കോർപറേഷൻ ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ, ഫാ. ഓസ്റ്റിൻ കളപ്പുര, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, അസി. ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ജിജോ പാലത്തിങ്കൽ, കിഷോർ ജലീൽ, ടിയ മനോജ് എന്നിവർ പ്രസംഗിച്ചു.
നൈപുണ്യവികസന വിദ്യാഭ്യാസത്തിന് പ്രസക്തിയേറെ: ഡോ. ജെ. ലത
12:27 AM Jun 13, 2019 | Deepika.com