അഖില മലങ്കര ചിത്രരചനാ മത്സരം 16ന്

12:08 AM Jun 13, 2019 | Deepika.com
പു​ത്ത​ൻ​കു​രി​ശ്: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ൺ​ഡേ​സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് 16-ന് ​എം​ജെ​എ​സ്എ​സ്എ​യു​ടെ ഭാ​ര​ത​ത്തി​ലെ വി​വി​ധ ഡി​സ്ട്രി​ക്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കു ചി​ത്ര​ര​ച​ന, ചെ​റു​ക​ഥാ മ​ത്സ​ര​ങ്ങ​ളും അ​ധ്യാ​പ​ക​ർ​ക്കാ​യി ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​വും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ക്കും.

സ​ൺ​ഡേ​സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ 1, 2 സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്ക് ഡി​സ്ട്രി​ക്ട് ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. ചി​ത്ര​ര​ച​ന​യ്ക്ക് എം​ജെ​എ​സ്എ​സ്എ പേ​പ്പ​ർ ന​ൽ​കും. വ​ര​യ്ക്കു​ന്ന​തി​നു​ള്ള ക്ര​യോ​ൺ​സ്, ക​ള​ർ എ​ന്നി​വ കു​ട്ടി​ക​ൾ​ത​ന്നെ കൊ​ണ്ടു​വ​ര​ണം.

എം​ജെ​എ​സ്എ​സ്എ​യു​ടെ 80 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2000-ത്തോ​ളം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും. ഭ​ദ്രാ​സ​ന​ങ്ങ​ളി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ​ക്ക് എം​ജെ​എ​സ്എ​സ്എ പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​സാ​ബു സാ​മു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ർ എം.​ജെ. മ​ർ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ര സി. ​കു​ന്നും​പു​റം, എ​ൽ​ദോ ഐ​സ​ക്ക്, റോ​യി തോ​മ​സ്, ട്ര​ഷ​റ​ർ പി.​വി. ഏ​ലി​യാ​സ് തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.