വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ചു

12:08 AM Jun 13, 2019 | Deepika.com
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ള്ളി​ക്ക​ൽ ഈ​സ്റ്റ് മു​ണ്ടനാ​ട്ട് പു​ത്ത​ൻ വീ​ട്ടി​ൽ ര​ഘു​വി​ന്‍റെ ഭാ​ര്യ വ​ത്സ​ല (55) തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് ര​ഘു റി​മാ​ൻ​ഡി​ലാ​ണ്. വീ​ട്ടു​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വ​ത്സ​ല​യെ ഭ​ർ​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു .

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു ശ​രീ​ര​ത്തി​ൽ 95 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ വ​ത്സ​ല​യെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണു പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ചു. വ​ത്സ​ല​യു​ടെ മ​ര​ണ മൊ​ഴി​യി​ലും ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍റെ മൊ​ഴി​യി​ലും ര​ഘു​നാ​ഥ​നാ​ണ് തീ ​കൊ​ളു​ത്തി​യ​തെ​ന്ന് പ​റ​യു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ര​ഞ്ജി​നി, ര​ഞ്ജി​ത്ത്. മ​രു​മ​ക​ൻ: ബി​ജു.