പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ത് അം​ഗീ​കൃ​ത നി​ർ​മി​തി​യെ​ങ്കി​ൽ ധ​ന​സ​ഹാ​യം

01:05 AM Jun 12, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ത് അം​​​ഗീ​​​കൃ​​​ത നി​​​ർ​​​മി​​​തി​​​യാ​​​ണെ​​​ങ്കി​​​ൽ ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ​​നി​​​ന്ന് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ഇ.​ ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഭൂ​​​മി​​​ക്ക് പ​​​ട്ട​​​യ​​​മു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ ന​​​ശി​​​ച്ച​​​തി​​​നും വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നു​​​മു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നും പ​​​ട്ട​​​യ​​​ഭൂ​​​മി എ​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​മി​​​ല്ല. ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ന് മാ​​​ത്ര​​​മേ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​വൂ എ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​മാ​​​ന​​​ദ​​​ണ്ഡം.

പ്ര​​​ള​​​യം, ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ എ​​​ന്നി​​​വ​​​യി​​​ൽ ദു​​​രി​​​തം നേ​​​രി​​​ട്ട​​​വ​​​ർ​​​ക്ക് പ​​​ട്ട​​​യം ഉ​​​ണ്ടോ ഇ​​​ല്ല​​​യോ എ​​​ന്ന് നോ​​​ക്കാ​​​തെ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നും എ​​​സ്.​ രാ​​​ജേ​​​ന്ദ്ര​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി