തൊടുപുഴ: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെയും അഴിമതിയേയും സംബന്ധിച്ചു ജുഡീഷൽ അന്വേഷണം നടത്തണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സർക്കാരിനു കൈമാറി. പള്ളിവാസൽ വിപുലീകരണ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ അഴിമതി അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോർജാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കേസ് ആദ്യം അന്വേഷിച്ച വിജിലൻസിനെതിരെയും റിപ്പോർട്ടിൽ കടുത്ത വിമർശനമുണ്ട്. വ്യാജ രേഖ ചമച്ചുള്ള തട്ടിപ്പിനു കൂട്ടു നിന്ന ഉദ്യോഗസ്ഥർ ചെയ്തതിനു സമാനമായ തെറ്റാണു വിജിലൻസും ചെയ്തിരിക്കുന്നതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഭൂമി കൈയേറ്റം: ജുഡീഷ്യൽ അന്വേഷണം വേണം- ക്രൈംബ്രാഞ്ച്
12:16 AM Jun 12, 2019 | Deepika.com