ക​ട​ലാ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം നൽകുമെന്നു റ​വ​ന്യു മ​ന്ത്രി

11:28 PM Jun 11, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ട​​ലാ​​ക്ര​​മ​​ണം നേ​​രി​​ടു​​ന്ന​​വ​​ർ​​ക്കു മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​മെ​ന്നു റ​​വ​​ന്യൂ മ​​ന്ത്രി ഇ.​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. കാ​​ല​​വ​​ർ​​ഷ​​ത്തി​​നു മു​​ന്പും തീ​​ര​​ദേ​​ശ​​ത്തു ക​​ട​​ലാ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ ഗൗ​​ര​​വ​​മാ​​യി ക​​ണ്ടാ​​ണു ക​​ട​​ലാ​​ക്ര​​മ​​ണ​​ത്തെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ദു​​ര​​ന്ത​​ത്തി​​ന് ഇ​​ര​​യാ​​യ​​വ​​ർ​​ക്കു കേ​​ന്ദ്ര മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി സ​​ഹാ​​യം ല​​ഭി​​ക്കു​​മെ​​ന്നും വി.​​എ​​സ്.​​ശി​​വ​​കു​​മാ​​റി​​ന്‍റെ ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ലി​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

ക​​ട​​ലാ​​ക്ര​​മ​​ണം ശാ​​സ്ത്രീ​​യ​​മാ​​യി പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഐ​​ഐ​​ടി രൂ​​പ​​ക​​ൽ​​പ​​ന പ്ര​​കാ​​ര​​മു​​ള്ള ക​​ട​​ൽ​​ഭി​​ത്തി നി​​ർ​​മി​​ക്കും. സം​​സ്ഥാ​​ന ദു​​ര​​ന്ത​​പ്ര​​തി​​ക​​ര​​ണ നി​​ധി​​യി​​ൽ നി​​ന്നു​​ള്ള ധ​​ന​​സ​​ഹാ​​യ​​മു​​പ​​യോ​​ഗി​​ച്ച് മ​​ണ​​ൽ​​ചാ​​ക്ക് അ​​ടു​​ക്കി താ​​ത്കാ​​ലി​​ക പ്ര​​തി​​രോ​​ധം സ​​ജ്ജ​​മാ​​ക്കും. ക​​ട​​ലാ​​ക്ര​​മ​​ണം രൂ​​ക്ഷ​​മാ​​യ ​​ഇട​​ങ്ങ​​ളി​​ൽ 24 മ​​ണി​​ക്കൂ​​ർ ക​​ണ്‍​ട്രോ​​ൾ റൂ​​മു​​ക​​ൾ സ​​ജ്ജ​​മാ​​ക്കി. 20 റെ​​സ്ക്യൂ ബോ​​ട്ടു​​ക​​ളും 80 സീ ​​റെ​​സ്ക്യൂ ഗാ​​ർ​​ഡു​​മാ​​രെ​​യും അ​​ധി​​ക​​മാ​​യി നി​​യോ​​ഗി​​ച്ചു.

ക​​ട​​ലി​​ൽ 1500 കി​​ലോ​​മീ​​റ്റ​​ർ വ​​രെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് സ​​ന്ദേ​​ശം ന​​ൽ​​കാ​​ൻ ഐ​​എ​​സ്ആ​​ർ​​ഒ​​യു​​ടെ നാ​​വി​​ക് ഉ​​പ​​ക​​ര​​ണം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കെ​​ല്ലാം ലൈ​​ഫ്ജാ​​ക്ക​​റ്റ് ന​​ൽ​​കി. സാ​​റ്റ​​‌്‌ലെ​​റ്റ് ഫോ​​ണും സാ​​ഗ​​ര മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നും ജി​​പി​​എ​​സ് സം​​വി​​ധാ​​ന​​വും ബോ​​യെ​​യും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.