ന്യൂ​ന​മ​ർ​ദം ‘വാ​യു’ ചു​ഴ​ലി​ക്കാ​റ്റാ​കും

06:16 AM Jun 11, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ല​​​ക്ഷ​​​ദ്വീ​​​പി​​​നു സ​​​മീ​​​പം രൂ​​​പ​​​പ്പെ​​​ട്ട ന്യൂന​​​മ​​​ർ​​​ദം അ​​​തി​​​തീ​​​വ്ര​​​മാ​​​യി. അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം അ​​​തി​​​തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. വ​​​ട​​​ക്ക്-​​​വ​​​ട​​​ക്ക്പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ മ​​​ഹാ​​​രാഷ്‌ട്ര, ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ം. ‘ വാ​​​യു’ എ​​​ന്ന പേ​​​രാ​​​ണ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്. ഇ​​​ന്ത്യ​​​യാ​​​ണ് ഈ പേ​​​രു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​ത്തെ നേ​​​രി​​​ട്ടുബാ​​​ധി​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ വ്യാ​​​പ​​​ക​​​മാ​​​യി മ​​​ഴ പെ​​​യ്യും. ബു​​​ധ​​​നാ​​​ഴ്ച ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ബു​​​ധ​​​നാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.