ലോ​ട്ട​റി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലെ ക്ര​മ​ക്കേ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്

12:09 AM Jun 11, 2019 | Deepika.com
കൊ​​​ച്ചി: ലോ​​​ട്ട​​​റി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ട് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ്സ് ആ​​​ൻ​​​ഡ് സെ​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എ​​​ൻ​​​ടി​​​യു​​​സി) സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​ഴി​​ഞ്ഞ ഏ​​​ഴി​​​നു ന​​​ട​​​ന്ന നി​​​ർ​​​മ​​​ൽ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ അ​​​ഞ്ചാം സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​യ ന​​​ന്പ​​​ർ ഔ​​​ദ്യോ​​​ഗി​​​ക ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം തി​​​രു​​​ത്തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നു സം​​​ഘ​​​ട​​​ന ചൂ​​ണ്ടി​​ക്കാ​​ട്ടി.

നി​​​ല​​​വി​​​ലെ യ​​​ന്ത്ര​​​വ​​ത്കൃ​​​ത ന​​​റു​​​ക്കെ​​​ടു​​​പ്പു രീ​​​തി​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും കേ​​​ര​​​ള ലോ​​​ട്ട​​​റി ന​​​ട​​​ത്തി​​​പ്പി​​​ലെ സു​​​താ​​​ര്യ​​​ത​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നും ഇ​​​തു കാ​​​ര​​​ണ​​​മാ​​​കും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ക​​​ല്ലാ​​​ട​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ൽ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ കാ​​​ര​​​ണ​​​വ​​​ർ, ല​​​ജീ​​​വ് വി​​​ജ​​​യ​​​ൻ, ജ​​​യിം​​​സ് അ​​​ധി​​​കാ​​​രം, പി.​​​ആ​​​ർ സ​​​ജീ​​​വ്, എ​​​ൻ.​​​പൊ​​​ടി​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.