ഡോക്യുമെന്‍ററി പുരസ്കാരം സമ്മാനിച്ചു

11:32 PM Jun 10, 2019 | Deepika.com
കോ​ട്ട​യം: കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​സി​ബി​സി ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം കേ​ര​ള​ത്തി​ലെ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം ഉ​ൾ​ച്ചേ​ർ​ത്ത ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള പു​ര​സ്കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റ​ത്തി​നു സ​മ്മാ​നി​ച്ചു.

അ​ടി​ച്ചി​റ ആ​മോ​സ് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ എ​സ്എ​എ​ഫ്ഐ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കോ​ന്തു​രു​ത്തി കെ​സി​ബി​സി ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ൽ​നി​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ സി​സ്റ്റ​ർ ജെ​സീ​ന എ​സ്ആ​ർ​എ, ജോ​ബി മാ​ത്യു, ബെ​ൻ മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.