മരം മറിഞ്ഞ് മതിൽ തലയിൽ വീണ് ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം

11:32 PM Jun 10, 2019 | Deepika.com
കാ​​ക്ക​​നാ​​ട്: മ​​രം മ​​തി​​ലി​​ലേ​​ക്ക് വീ​​ണ് മ​​തി​​ൽ മ​​റി​​ഞ്ഞു​​വീ​​ണ് ലോ​​ട്ട​​റി വി​​ല​​പ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു. എ​​ട​​ത്ത​​ല ചൂ​​ണ്ടി ചാ​​ത്തം വേ​​ലി​​പ​​റ​​ന്പ് കെ.​​എ.​​അ​​ഷ്റ​​ഫ് (57) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൂ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ത​​ല​​യു​​ടെ ഒ​​രു ഭാ​​ഗം പി​​ള​​ർ​​ന്നു​​പോ​​യ അ​​ഷ്റ​​ഫി​​നെ അ​​പ​​ക​​ടം ന​​ട​​ന്ന ഉ​​ട​​നെ ക​​യ​​റ്റി​​റ​​ക്കു തൊ​​ഴി​​ലാ​​ളി​​ക​​ൾ ഓ​​ടി​​യെ​​ത്തി സ​​ണ്‍റൈ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ അ​​ഷ്റ​​ഫ് സ്ഥി​​ര​​മാ​​യി ഈ ​​സ്ഥ​​ല​​ത്ത് സ്കൂ​​ട്ട​​റി​​ൽ ലോ​​ട്ട​​റി വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്. സ്കൂ​​ട്ട​​റും പാ​​ടെ ത​​ക​​ർ​​ന്നു. മ​​തി​​ൽ ത​​ക​​ർ​​ത്ത് മ​​റി​​ഞ്ഞ​​മ​​രം അ​​തു​​വ​​ഴി പോ​​യ കാ​​റി​​നു മു​​ക​​ളി​​ലേ​​ക്കാ​​ണ് വീ​​ണ​​ത്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ​​ക്ക് പ​​രി​​ക്ക് ഒ​​ന്നും സം​​ഭ​​വി​​ച്ചി​​ല്ലെ​​ങ്കി​​ലും കാ​​റി​​ന്‍റെ മു​​ൻ​​വ​​ശം ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്നു.