തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലേതു പോലെ പോളിടെക്നിക്കുകളിലും ഈ വർഷം മുതൽ ലാറ്ററൽ എൻട്രി സംവിധാനം നടപ്പാക്കും.
മാത്തമാറ്റിക്സ് വിഷയമെടുത്ത് പ്ലസ്ടു വിജയിക്കുന്നവർക്ക് പോളിടെക്നിക്കുകളിൽ രണ്ടാം വർഷ ഡിപ്ലോമ ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നേടാമെന്നു മന്ത്രി കെ.ടി ജലീൽ പറഞ്ഞു.ഡിപ്ലോമ, കെജിസിഇ കോഴ്സുകൾ നടത്തേണ്ട സ്റ്റേറ്റ് ബോർഡ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ പുനഃസംഘടിപ്പിച്ചു.
സർക്കാർ പോളിടെക്നിക്കുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 33കോടി ചെലവഴിച്ച് ക്ലാസ് മുറികൾ, വർക്ക് ഷോപ്പുകൾ, ലാബുകൾ, ഹോസ്റ്റൽ എന്നിവയുടെ നിർമാണം നടത്തിയെന്നും മന്ത്രി അറിയിച്ചു.
പോളി ടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി ഈ വർഷം മുതൽ
11:32 PM Jun 10, 2019 | Deepika.com