തിരുവനന്തപുരം: ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ സർവീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റും തമ്മിൽ നടന്ന ചർച്ചയിലാണ് കൊച്ചി-മാലദ്വീപ് കപ്പൽ സർവീസ് ആരംഭിക്കാൻ ധാരണയായത്.
യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സർവീസാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഇത് ഏറെ പ്രയോജനപ്പെടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യ- മാലദ്വീപ് കപ്പൽ സർവീസ് തുടങ്ങുന്നതു സ്വാഗതാർഹം: മുഖ്യമന്ത്രി
12:18 AM Jun 10, 2019 | Deepika.com