ലൈബ്രേറിയന്‍ ഗ്രേഡ്-4: ഇന്റര്‍വ്യൂ 12ന്
12:18 AM Jun 10, 2019 | Deepika.com
കൊച്ചി: എറണാകുളം ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4 തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി (കാറ്റഗറി നമ്പര്‍ 539/2016) 2019 ഫെബ്രുവരി 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായുളള ഇന്റര്‍വ്യൂ 12, 13 തീയതികളില്‍ എറണാകുളം ജില്ലാ പിഎസ്സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈല്‍ നിന്ന് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതും, ഒടിവി സര്‍ട്ടിഫിക്കറ്റും സഹിതം ഇന്റര്‍വ്യൂവിനായി ഹാജരാകണം.