കോട്ടയം: വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എംസിബിഎസ് എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് കോഴ്സ്. എല്ലാ മാസവും രണ്ട്, നാല് ശനിയാഴ്ചകളിൽ 1.30 മുതൽ അഞ്ചു വരെ കടുവാക്കുളം, എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിലാണ് ക്ലാസുകൾ.
വിശുദ്ധ കുർബാനയെ അടുത്തറിയാനും ആഴമായ ബോധ്യം നേടാനും കോഴ്സ് സഹായിക്കും. വൈദികർക്കും സന്യസ്തർക്കും അല്മായർക്കും മതാധ്യാപകർക്കും പ്രയോജനപ്രദം, ഫോൺ: 9400072333, 9539036736, 8078377350.
വിശുദ്ധ കുർബാന: ദൈവശാസ്ത്ര കോഴ്സിന് അവസരം
11:56 PM Jun 08, 2019 | Deepika.com