ന്യൂനപക്ഷ സമുദായ ക്വോട്ട: രേഖകൾ സമർപ്പിക്കാനുള്ള തീയതി ദീർഘിപ്പിച്ചു
12:34 AM Jun 08, 2019 | Deepika.com
തിരുവനന്തപുരം: ഈ വർഷത്തെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കേരളത്തിലെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ ക്രിസ്ത്യൻ/മുസ്ലിം ന്യൂനപക്ഷ സമുദായ ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വില്ലേജ് ഓഫീസറിൽ നിന്നു സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനുള്ള അവസാനതീയതി 10 വരെ ദീർഘിപ്പിച്ചു. 0471 2332123, 2339101, 2339102, 2339103, 2339104.