തിരുവനന്തപുരം: ഒൻപതോടുകൂടി കേരള-കർണാടക തീരത്തോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ആറിനു തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കർണാടക, ഗോവൻ തീരങ്ങളോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35- 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഇന്ന് തെക്കുപടിഞ്ഞാറൻ അറബിക്കടൽ, എട്ടിന് തെക്കു പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കിഴക്ക് അറബിക്കടൽ അതിനോടു ചേർന്നുള്ള മാലിദ്വീപ് കൊമ്മോറിയൻ, കേരള തീരങ്ങൾ, ഒൻപതിനു തെക്കുപടിഞ്ഞാറ് അറബിക്കടൽ, മധ്യ തെക്കുകിഴക്ക് അറബിക്കടൽ, കേരള-കർണാടക തീരങ്ങൾ, പത്തിനു തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, അതിനോടുചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
48 മണിക്കൂറിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തും
01:54 AM Jun 07, 2019 | Deepika.com