തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പോലീസ് ക​മ്മീ​ഷണ​റേ​റ്റു​ക​ൾ

01:54 AM Jun 07, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി പോ​​ലീ​​സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു.

മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഐ​​​ജി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു നേ​​​ര​​​ത്തേ ശി​​​പാ​​​ർ​​​ശ​​യു​​ണ്ടാ​​യി​​​രു​​​ന്നു. ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്ക് മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ൽ പ​​​ദ​​​വി ല​​​ഭി​​​ക്കും. ഗു​​​ണ്ടാ ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ചു അ​​​റ​​​സ്റ്റ് ചെ​​​യ്തു ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ൽ വ​​​യ്ക്കു​​​ന്ന​​​ത് അ​​​ട​​​ക്കം ഇ​​​വ​​​ർ​​​ക്ക് ഇ​​​നി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ല.

പു​​​തി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ലെ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ഐ​​​ജി ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പി​​​നെ നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പ്. ഐ​​​ജി വി​​​ജ​​​യ് സാ​​​ഖ​​​റെയാ​​​ണു കൊ​​​ച്ചി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​ൻ. സാ​​​ഖ്റെ കൊ​​​ച്ചി റേ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ച്ചുമത​​​ല​​​യു​​​ള്ള ഒ​​​റ്റ എ​​​ഡി​​​ജി​​​പി മാ​​​ത്ര​​​മാ​​​കും ഉ​​​ണ്ടാ​​​കു​​​ക. ഷേ​​​ക് ദ​​​ർ​​​ബേ​​​ഷ് സാ​​​ഹി​​​ബാ​​​കും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി. മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഡി​​​ജി​​​പി​​​യാ​​​കും. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഡി​​​ജി​​​പി​​​യാ​​​യി​​​രു​​​ന്ന അ​​​ന​​​ന്ത​​​കു​​​മാ​​​ർ എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​കും. എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യ ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് ജ​​​യി​​​ൽ മേ​​​ധാ​​​വി​​​യാ​​​കും.

റേ​​​ഞ്ച് ഐ​​​ജി​​​മാ​​​ർ​​​ക്കു പ​​​ക​​​രം ര​​​ണ്ടു മേ​​​ഖ​​​ലാ ഐ​​​ജി​​​മാ​​​രു​​​ണ്ടാ​​​കും. ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ഐ​​​ജി​​​യാ​​​യി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റും ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ഐ​​​ജി​​​യാ​​​യി അ​​​ശോ​​​ക് യാ​​​ദ​​​വും വ​​​രും.