പാലാരിവട്ടം മേൽപ്പാലം : ബ്രിഡ്ജസ് കോർപറേഷനെ നിർമാണച്ചുമതല ഏൽപ്പിച്ചതും അന്വേഷിക്കാൻ നിർദേശം

01:33 AM Jun 07, 2019 | Deepika.com
മൂ​​വാ​​റ്റു​​പു​​ഴ: നി​​ർ​​മാ​​ണ​​ത്തി​​ലെ പി​​ഴ​​വി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ പാ​​ലാ​​രി​​വ​​ട്ടം മേ​​ൽ​​പ്പാ​​ലം പു​​ന​​ർ​​നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​ത്തി​​നു പു​​റ​​മെ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​ച്ചു​​മ​​ത​​ല കേ​​ര​​ള റോ​​ഡ് ആ​​ൻ​​ഡ് ബ്രി​​ഡ്ജ​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള​​യ്ക്കു (ആ​​ർ​​ബി​​ഡി​​സി​​കെ‌) ല​​ഭി​​ക്കാ​​നു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു മൂ​​വാ​​റ്റു​​പു​​ഴ വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ന്ന​​ത​​ത​​ല ഇ​​ട​​പെ​​ട​​ലു​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്ന സം​​ശ​​യത്തി​​ലേ​​ക്കാ​​ണ് ഈ ​​നി​​ർ​​ദേ​​ശം വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​​തെ​​ന്നു നി​​യ​​മ​​കേ​​ന്ദ്ര​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​ന്വേ​​ഷ​​ണം ആ ​​വ​​ഴി​​ക്കു കൂ​​ടി നീ​​ണ്ടാ​​ൽ ഉ​​ന്ന​​ത​​രാ​​യ കൂ​​ടു​​ത​​ൽ​​പേർ പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടും. റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ 17 പേ​​രെ കു​​റ്റ​​ക്കാ​​രാ​​യി സം​​ശ​​യി​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ ത​​യാ​​റാ​​ക്കി​​യ എ​​ഫ്ഐ​​ആ​​ർ ജ​​ഡ്ജി ബി. ​​ക​​ലാം​​പാ​​ഷ ഇ​​ന്ന​​ലെ ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചു.
സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ എ​​ല്ലാ രേ​​ഖ​​ക​​ളും വി​​ജി​​ല​​ൻ​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മേ​​ൽ​​പ്പാ​​ലം നി​​ൽ​​ക്കു​​ന്ന സ്ഥ​​ലം, ലാ​​ബ് റി​​പ്പോ​​ർ​​ട്ട് എ​​ന്നി​​വ​​യും വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു. ഏ​​റ്റ​​വും മോ​​ശ​​മാ​​യ നി​​ർ​​മാ​​ണ​​മാ​​ണു പാ​​ലാ​​രി​​വ​​ട്ടം പാ​​ല​​ത്തി​​ൽ ന​​ട​​ന്ന​​ത്. ഇ​​തി​​ലൂ​​ടെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു ക​​ന​​ത്ത സാ​​ന്പ​​ത്തി​​ക ന​​ഷ്ട​​മു​​ണ്ടാ​​യി. പ്ര​​തി​​ക​​ളു​​ടെ ക്രി​​മി​​ന​​ൽ ഗൂ​​ഢാ​​ലോ​​ച​​ന​​യും കു​​റ്റ​​ക​​ര​​മാ​​യ പെ​​രു​​മാ​​റ്റ​​ദൂ​​ഷ്യ​​വും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ തെ​​ളി​​ഞ്ഞ​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.