കാ​റി​നു മു​ക​ളി​ലേ​ക്കു കൊച്ചി മെ​ട്രോയുടെ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു​വീ​ണു

01:33 AM Jun 07, 2019 | Deepika.com
കൊ​​​ച്ചി: ന​​​ടി അ​​​ർ​​​ച്ച​​​ന ക​​​വി​​​യും പി​​​താ​​​വും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക് കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ കോ​​​ണ്‍​ക്രീ​​​റ്റ് പാ​​​ളി​​​ക​​​ൾ ത​​​ക​​​ർ​​​ന്നു വീ​​​ണ് കാ​​​റി​​​ന്‍റെ ഗ്ലാ​​​സ് ത​​​ക​​​ർ​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് മു​​​ട്ട​​​ത്ത് മെ​​​ട്രോ പി​​​ല്ല​​​ർ ന​​​ന്പ​​​ർ 186നു ​​​സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ന​​​ടി​​​യു​​​ടെ അ​​​മ്മ​​​യെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്നു കൂ​​​ട്ടി​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ ടാ​​​ക്സി കാ​​​റി​​​ൽ പോ​​​കു​​​ന്ന വ​​​ഴി​​​യാ​​​ണ് അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യ​​​ത്. കോ​​​ണ്‍​ക്രീ​​​റ്റ് പാ​​ളി കാ​​​റി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തെ ചി​​​ല്ല് ത​​​ക​​​ർ​​​ത്ത് മു​​​ൻ സീ​​​റ്റി​​​ലേ​​​ക്കാ​​​ണു വീ​​​ണ​​​ത്. അ​​​ർ​​​ച്ച​​​ന​​​യും പി​​​താ​​​വും പി​​​ൻ​​​സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​രു​​​വ​​​രും പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പെ​​​ട്ടു. വാ​​​ഹ​​​നം ഒ​​​ടി​​​ച്ചി​​​രു​​​ന്ന ആ​​​ൾ​​​ക്കും പ​​​രി​​​ക്കി​​​ല്ല. കോ​​​ണ്‍​ക്രീ​​​റ്റ് പാ​​​ളി അ​​​ട​​​ർ​​​ന്നു​​​വീ​​​ണ​​​ത് സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് കെ​​എം​​​ആ​​​ർ​​​എ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. കാ​​​റി​​​നു​​​ണ്ടാ​​​യ ന​​​ഷ്ടം തി​​​ട്ട​​​പ്പെ​​​ടു​​​ത്തി അ​​​ർ​​​ഹ​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വാ​​​ഹ​​​ന ഉ​​​ട​​​മ​​​യ്ക്ക് ന​​​ൽ​​​കുമെന്നും അവർ അറിയിച്ചു.