ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ജീവനൊടുക്കിയ സം​ഭ​വം: ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ഡി​ജി​പി അ​ന്വേ​ഷ​​ക്ക​​​​ണ​മെ​ന്ന് ഹൈക്കോടതി

01:18 AM Jun 07, 2019 | Deepika.com
കൊ​​​​ച്ചി: കോ​​​​ട്ട​​​​യം മേ​​​​ലു​​​​കാ​​​​വി​​​​ല്‍ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത രാ​​​​ജേ​​​​ഷ് എ​​​​ന്ന യു​​​​വാ​​​​വ് ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് എ​​​​ഡി​​​​ജി​​​​പി വി​​​​ശ​​​​ദ​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. സം​​​ഭ​​​വ​​​ത്തെ ക്കുറി​​​ച്ച് ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രാ​​​​ജേ​​​​ഷി​​​​ന്‍റെ പി​​​​താ​​​​വ് രാ​​​​ജു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശം.

വാ​​​​ഹ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​തി ന​​​​ല്‍​കാ​​​​ന്‍ മേ​​​​ലു​​​​കാ​​​​വ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ രാ​​​​ജേ​​​​ഷി​​​​നെ പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച് മ​​​​ര്‍ദി​​​​ച്ചെ​​​​ന്നും മാ​​​​ല മോ​​​​ഷ​​​​ണ​​​​ക്കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ക്കി​​​​യെ​​​​ന്നും ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴ​​​​മ്പു​​​​ണ്ടെ​​​​ന്ന് നി​​​​രീ​​​​ക്ഷി​​​​ച്ചാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി വ​​​​സ്തു​​​​ത​​​​ക​​​​ള്‍ അ​​​​ന്വേ​​​​ഷി​​​​ച്ച് റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് എ​​​​ഡി​​​​ജി​​​​പി​​​​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്. മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ല്‍ ഇ​​​​ട​​​​ക്കാ​​​​ല അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ര്‍​ട്ട് സീ​​​​ല്‍ ചെ​​​​യ്ത ക​​​​വ​​​​റി​​​​ല്‍ ന​​​​ല്‍​കാ​​​​നാ​​​​ണ് സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.

ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.