ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് നാളെ ചുമതലയേല്‍ക്കും

12:47 AM Jun 07, 2019 | Deepika.com
പ​ത്ത​നം​തി​ട്ട : മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് നാ​ളെ ചു​മ​ത​ല​യേ​ല്‍ക്കും. പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ല്‍ രാ​വി​ലെ 7.30ന് ​സ്ഥാ​ന​മൊ​ഴി​യു​ന്ന രൂ​പ​താ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ദി​വ്യ​ബ​ലി​യ​ര്‍പ്പി​ക്കും. ദി​വ്യ​ബ​ലി മ​ധ്യേ​യാ​ണ് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ള്‍. സ​ഭാ​ധ്യ​ക്ഷ​ന്‍ ക​ര്‍ദി​നാ​ള്‍ ബ​സേ​ലി​യോ​സ് മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. സ​ഭ​യി​ലെ മ​റ്റ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​കും. തു​ട​ര്‍ന്ന് യാ​ത്ര​യ​യ​പ്പ് , അ​നു​മോ​ദ​ന സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന് രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ലെ ക​ട​മ്മ​നി​ട്ട സെ​ന്‍റ് ജോ​ണ്‍സ് ഇ​ട​വ​കാം​ഗ​മാ​ണ് പു​തി​യ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്. ക​ട​മ്മ​നി​ട്ട കാ​ട്ടു​ക​ല്ലി​ല്‍ പ​രേ​ത​രാ​യ കെ.​സി.​തോ​മ​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി 1952 മേ​യ് 13ന് ​ജ​ന​നം.

ക​ട​മ്മ​നി​ട്ട സ​ര്‍ക്കാ​ര്‍ സ്കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് അ​ലോ​ഷ്യ​സ്, ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ് എ​ന്നീ സെ​മി​നാ​രി​ക​ളി​ല്‍ വൈ​ദി​ക പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി. 1978 ഡി​സം​ബ​റി​ല്‍ ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സി​ല്‍നി​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍നി​ന്നു മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ എം​എ, എം​ഫി​ല്‍, പി​എ​ച്ച്ഡി ബി​രു​ദ​ങ്ങ​ള്‍ നേ​ടി. തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നും അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍സ്, തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഈ​വാ​നി​യോ​സ് എ​ന്നീ കോ​ള​ജു​ക​ളി​ല്‍ പ്രി​ന്‍സി​പ്പ​ലു​മാ​യി​രു​ന്നു.

2010 ഏ​പ്രി​ല്‍ 25ന് ​തി​രു​വ​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ​മെ​ത്രാ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ല്‍ 29നാ​ണ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ല്‍ പി​ന്തു​ട​ര്‍ച്ചാ​വ​കാ​ശ​മു​ള്ള ബി​ഷ​പാ​യി ചു​മ​ത​ല​യേ​റ്റ​ത്. കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​ണ് അ​ദ്ദേ​ഹം. 2010 ജ​നു​വ​രി 25നു ​നി​ല​വി​ല്‍ വ​ന്ന പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മാ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത 75 വ​യ​സ് പൂ​ര്‍ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ല്‍നി​ന്നു വി​ര​മി​ച്ച​തി​നാ​ലാ​ണ് പു​തി​യ അ​ധ്യ​ക്ഷ​ന്‍ ചു​മ​ത​ല​യേ​ല്‍ക്കു​ന്ന​ത്. പ​ബ്ലി​സി​റ്റി ചെ​യ​ര്‍മാ​ന്‍ ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ത്തി​നേ​ത്തും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.