ടോറസില്‍ ട്രാന്‍സിറ്റ് മിക്‌സര്‍ ഘടിപ്പിക്കാന്‍ അനുമതി നിഷേധിച്ച നടപടി കോടതി ശരിവച്ചു

12:44 AM Jun 07, 2019 | Deepika.com
കൊ​​ച്ചി: ടോ​​റ​​സ് ലോ​​റി​​യി​​ല്‍ കോ​​ണ്‍ക്രീ​​റ്റ് മി​​ശ്രി​​തം കൊ​​ണ്ടു​​പോ​​കാ​​നു​​പ​​യോ​​ഗി​​ക്കു​​ന്ന ട്രാ​​ന്‍സി​​റ്റ് മി​​ക്‌​​സ​​ര്‍ ഘ​​ടി​​പ്പി​​ക്കാ​​ന്‍ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച പെ​​രു​​മ്പാ​​വൂ​​ര്‍ ജോ​​യി​​ന്‍റ് ആ​​ര്‍ടി​​ഒ​​യു​​ടെ ന​​ട​​പ​​ടി ഹൈ​​ക്കോ​​ട​​തി ശ​​രി​​വ​​ച്ചു. ടോ​​റ​​സ് ടി​​പ്പ​​ര്‍ ലോ​​റി​​യി​​ല്‍ ട്രാ​​ന്‍സി​​റ്റ് മി​​ക്‌​​സ​​ര്‍ ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ന് അ​​നു​​മ​​തി​​യും ര​​ജി​​സ്‌​​ട്രേ​​ഷ​​നും നി​​ഷേ​​ധി​​ച്ച ജോ​​യി​​ന്‍റ് ആ​​ര്‍ടി​​ഒ​​യു​​ടെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ പെ​​രു​​മ്പാ​​വൂ​​രി​​ലെ ഇ​​കെ​​കെ ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ ലി​​മി​​റ്റ​​ഡ് ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് സിം​​ഗി​​ള്‍ബെ​​ഞ്ചി​​ന്‍റെ തീ​​രു​​മാ​​നം. ഹ​​ര്‍ജി കോ​​ട​​തി ത​​ള്ളി.

ഇ​​ത്ത​​ര​​ത്തി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന ച​​ട്ട​​പ്ര​​കാ​​ര​​വും മു​​ന്‍ സു​​പ്രീം കോ​​ട​​തി വി​​ധി​​ക​​ള്‍ പ്ര​​കാ​​ര​​വും അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലെ​​ന്ന് സിം​​ഗി​​ള്‍ബെ​​ഞ്ച് ചൂ​​ണ്ടി​​ക്കാ​​ട്ടി.