നി​​​പ്പ: രോഗത്തിന്‍റെ ഉറവിടത്തെക്കുറിച്ചു തുരുത്തിപ്പുറത്തും പരിശോധന

12:11 AM Jun 05, 2019 | Deepika.com
പ​​റ​​വൂ​​ർ: നി​​പ്പ വൈ​​റ​​സ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച യു​​വാ​​വി​​ന്‍റെ നാ​​ടാ​​യ വ​​ട​​ക്ക​​ൻ പ​​റ​​വൂ​​രി​​ലെ തു​​രു​​ത്തി​​പ്പു​​റ​​ത്തും രോ​​ഗ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം തേ​​ടി വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ. യു​​വാ​​വി​​ന്‍റെ വീ​​ടി​​നു സ​​മീ​​പം ധാ​​രാ​​ളം വ​​വ്വാ​​ലു​​ക​​ൾ എ​​ത്താ​​റു​​ള്ള സ്ഥ​​ല​​മാ​​ണ്. വീ​​ട്ടു​​പ​​റ​​ന്പി​​ലു​​ള്ള മാ​​വി​​ലെ മാ​​ങ്ങ തി​​ന്നാ​​നും ഇ​​വ എ​​ത്താ​​റു​​ണ്ട്. ഈ ​​മാ​​വി​​ലെ മാ​​ങ്ങ​​ക​​ൾ യു​​വാ​​വും കൂ​​ട്ടു​​കാ​​രും ധാ​​രാ​​ളം ക​​ഴി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

യു​​വാ​​വ് തൃ​​ശൂ​​രി​​ലേ​​ക്കു കോ​​ഴ്സി​​നു പോ​​കു​​ന്ന​​തി​​നു മു​​ന്പും പി​​ന്നീ​​ടു പ​​നി ബാ​​ധി​​ച്ച​​ശേ​​ഷ​​വും തു​​രു​​ത്തി​​പ്പു​​റ​​ത്തു താ​​മ​​സി​​ച്ചി​​രു​​ന്നു. യു​​വാ​​വു​​മാ​​യി അ​​ടു​​ത്തു പെ​​രു​​മാ​​റ്റ​​മു​​ണ്ടാ​​യി​​രു​​ന്ന ഈ ​​മേ​​ഖ​​ല​​യി​​ലെ 18 പേ​​രെ നി​​രീ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​ണ്. സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ഒ​​ന്പ​​തു പേ​​രെ തു​​രു​​ത്തി​​പ്പു​​റ​​ത്തെ ഒ​​രു വീ​​ട്ടി​​ൽ പ്ര​​ത്യേ​​ക​​മാ​​യി താ​​മ​​സി​​പ്പി​​ച്ചാ​​ണു നി​​രീ​​ക്ഷ​​ണം.

ഇ​​വ​​ർ​​ക്കു നി​​ല​​വി​​ൽ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളൊ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ല. പ​​നി​​യോ മ​​റ്റു എ​​ന്തെ​​ങ്കി​​ലും പ്ര​​യാ​​സ​​ങ്ങ​​ളോ ഉ​​ണ്ടാ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഇ​​വി​​ടെ​​യു​​ള്ള ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി​​യെ അ​​ധി​​കൃ​​ത​​രു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം മാ​​റ്റി താ​​മ​​സി​​പ്പി​​ച്ചു.