മോൺ എൽ.ജെ. ചിറ്റൂരിന്‍റെ ദീപ്തസ്മരണയിൽ

12:53 AM Jun 04, 2019 | Deepika.com
കു​​മ​​ര​​കം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റു​​മാ​​യി​​രു​​ന്ന മോ​​ണ്‍. ലൂ​​ക്ക് ജെ. ​​ചി​​റ്റൂ​​രി​​ന്‍റെ നാ​​ൽ​​പ​​താം ച​​ര​​മാ​​വ​​ർ​​ഷി​​ക​​ചാ​​ര​​ണം കു​​മ​​ര​​കം ന​​വ​​ന​​സ്ര​​ത്ത് പ​​ള്ളി​​യി​​ൽ ആ​​ച​​രി​​ച്ചു.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന സ​​മൂ​​ഹ​​ബ​​ലി​​ക്ക് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, ച​​ങ്ങ​​നാ​​ശേ​​രി സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ.​ആ​​ന്‍റ​​ണി പോ​​രൂ​​ക്ക​​ര, ഫാ.​​ജോ​​യി ചി​​റ്റൂ​​ർ മുതലായവ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. സ​​മൂ​​ഹ​​ബ​​ലി​​ക്കു ശേ​​ഷം ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യും ത​​ക്ക​​ല​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​വി​​ഭ​​ക്ത ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ൽ ദൈ​​വ​​ദാ​​സ​​ൻ മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ വി​​കാ​​രി ജ​​ന​​റാ​​ൾ എ​​ന്ന നി​​ല​​യി​​ൽ സ്തു​​ത്യ​​ർ​​ഹ​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ളാ​​ണ് മോ​​ണ്‍. എ​​ൽ.​​ജെ. ചി​​റ്റൂ​​ർ നി​​ർ​​വ​​ഹി​​ച്ച​​ത്.