തെറ്റായ ഫലം നൽകിയെന്ന ആരോപണം; ലാബിനെതിരേ പ്രതിഷേധം

01:05 AM Jun 03, 2019 | Deepika.com
ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ വീ​​ട്ട​​മ്മ​​യ്ക്കു അ​​ർ​​ബു​​ദ​​മു​​ണ്ടെ​​ന്നു തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് സ്വ​​കാ​​ര്യ ല​​ബോ​​റ​​ട്ട​​റി​​ക്കെ​തി​രേ പ്ര​തി​ഷേ​ധം.

എ​​ഐ​​വൈ​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മ​​ര​​വു​​മാ​​യെ​​ത്തി ലാ​ബ് അ​​ട​​പ്പി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30നാ​​യി​​രു​​ന്നു സ​​മ​​രം ആ​​രം​​ഭി​​ച്ച​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ ന​​ട​​ത്തി​​യ ഉ​​പ​​രോ​​ധ​​സ​​മ​​ര​​ത്തെ​ത്തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി​​യ ഗാ​​ന്ധി​​ന​​ഗ​​ർ സി​​ഐ കെ. ​​ധ​​ന​​പാ​​ല​​ൻ, എ​​സ്ഐ വി. ​​വി​​നോ​​ദ് കു​​മാ​​ർ എ​​ന്നി​​വ​​ർ സ​​മ​​ര​​ക്കാ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി പു​​തി​​യ സാ​​ന്പി​​ളു​​ക​​ൾ വാ​​ങ്ങാ​​ൻ പാ​​ടി​​ല്ലെ​​ന്നും പ​​രി​​ശോ​​ധ​​ന ഫ​​ല​​ങ്ങ​​ൾ രോ​​ഗി​​ക​​ൾ​​ക്കു വേ​​ണ്ടി തി​​രി​​കെ ന​​ൽ​​കാ​ൻ ലാ​​ബ് തു​​റ​​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ച​തോ​ടെ സ​​മ​​രം താ​​ത്കാ​​ലി​​ക​​മാ​​യി അ​​വ​​സാ​​നി​​പ്പി​ച്ചു. ലാ​​ബി​​നു മു​​ന്നി​​ൽ ന​​ട​​ന്ന ഉ​​പ​​രോ​​ധ​​സ​​മ​​രം എ​​ഐ വൈ​​എ​​ഫ് ജി​​ല്ലാ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ലി​​ജോ​​യ് കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. മ​​ണ്ഡ​​ലം നേ​​താ​​ക്ക​​ളാ​​യ എ​​സ്.​​ഡി. ഷാ​​ജി​​മോ​​ൻ, കെ.​​കെ. രാ​​ജേ​​ഷ്, എം.​​ജെ. മ​​ഹേ​​ഷ്, രാ​​ജേ​​ഷ് ചെ​​ങ്ങ​​ളം, കെ.​​ആ​​ർ. രാ​​ജേ​​ഷ്, ഒ.​​എ​​സ്. അ​​നീ​​ഷ്, മ​​നോ​​ജ് അ​​യ്മ​​നം, പി.​​ജി. സു​​ഗ​​ത​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.