രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മെ​ന്നു ഡി​സി​സി

12:43 AM Jun 03, 2019 | Deepika.com
നെ​​ടു​​ങ്ക​​ണ്ടം: സു​​ഹൃ​​ത്തു​​ക്ക​​ൾ ത​​മ്മി​​ലു​​ള്ള ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഉ​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ച​​തു രാ​ഷ്‌​ട്രീ​യ​​വ​ത്ക​​രി​​ക്കാ​​നു​​ള്ള സി​​പി​​എം ശ്ര​​മം അ​​പ​​ഹാ​​സ്യ​​മാ​​ണെ​​ന്നു ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ഇ​​ബ്രാ​​ഹിം​​കു​​ട്ടി ക​​ല്ലാ​​ർ പ​​റ​​ഞ്ഞു.

വ്യ​​ക്തി​​ക​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്നു​​ന​​ട​​ന്ന കൊ​​ല​​പാ​​ത​​ക​​ത്തി​​നു ര​​ക്ത​​സാ​​ക്ഷി​​ത്വ പ​​രി​​വേ​​ഷം ന​​ൽ​​കി സി​​പി​​എം ന​​ട​​ത്തു​​ന്ന ഗൂ​​ഢാ​​ലോ​​ച​​ന വി​​ല​​കു​​റ​​ഞ്ഞ രാ​ഷ്‌​ട്രീ​യക്ക​​ളി​​യാ​​ണ്. വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യുഡിഎഫ് പ്രകടനം

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം എ​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.