കോ​​​ൺ​​​ഗ്ര​​​സ് ഇ​​ന്ത്യ​​യി​​ൽ ഒ​​ന്നു​​മ​​ല്ലെ​​ന്ന് മ​​ന്ത്രി മണി

12:43 AM Jun 03, 2019 | Deepika.com
ക​​​ണ്ണൂ​​​ർ: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കും ന്യൂ​​​ന​​​പ​​​ക്ഷ പീ​​​ഡ​​​ന​​​ങ്ങ​​​ൾ​​​ക്കും ബീ​​​ഫ് നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​മെ​​​തി​​​രേ എ​​​ൽ​​​ഡി​​​എ​​​ഫ് ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടും അ​​​തി​​​ന്‍റെ ഫ​​​ലം കോ​​​ൺ​​​ഗ്ര​​​സി​​​ന​​​നു​​​കൂ​​​ല​​​മാ​​​യി ഭ​​​വി​​​ച്ചു​​​വെ​​​ന്ന് മ​​​ന്ത്രി എം.​​​എം. മ​​​ണി.

മോ​​​ദി​​​ക്കെ​​​തി​​​രേ ബ​​​ദ​​​ൽ സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് അ​​​വ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് നേ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്. എ​​​ന്നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഒ​​​ന്നു​​​മ​​​ല്ല. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്ക് ഒ​​​ന്നും​​​ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല.

എ​​​ൽ​​​ഡി​​​എ​​​ഫി​​​ന​​​നു​​​കൂ​​​ല​​​മാ​​​യ ജ​​​ന​​​വി​​​ധി​​​യ​​​ല്ലെ​​​ങ്കി​​​ലും ഇ​​​ത് സ്ഥി​​​ര​​​മാ​​​യ ഒ​​​രു ജ​​​ന​​​വി​​​ധി​​​യാ​​​യി കാ​​​ണേ​​​ണ്ട. ആ​​​ർ​​​എ​​​സ്എ​​​സി​​​നും ബി​​​ജെ​​​പി​​​ക്കു​​​മെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​വേ​​​ല ഇ​​​നി​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തു​​​മെ​​​ന്നും എം.​​​എം. മ​​​ണി പ​​​റ​​​ഞ്ഞു.