കൊച്ചി വിമാനത്താവളത്തിൽ ഒന്നേകാൽ കിലോ സ്വർണം പിടിച്ചു

01:49 AM Jun 02, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​ന്നേ​​കാ​​ൽ കി​​ലോ ​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ഷാ​​​ർ​​​ജ​​​യി​​​ൽ​​​നി​​​ന്നും ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നും വ​​​ന്ന മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്നാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ഷാ​​​ർ​​​ജ​​​യി​​​ൽ നി​​​ന്ന് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ജി​​​സ്ഹാ​​​ദി​​​ൽ നി​​​ന്ന് 500 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വും ഇ​​​ന്ന​​​ലെ 11.35ന് ​​​ദു​​​ബാ​​​യി​​​ൽനി​​​ന്ന് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി റി​​​യാ​​​സി​​​ൽ നി​​​ന്ന് 753 ഗ്രാം ​​​സ്വ​​​ർ​​​ണ​​വു​​​മാ​​​ണ് പി​​​ടി​​​ച്ചത്.