തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം പാർലമെന്ററി പാർട്ടിയോഗം ജൂണ്‍ ഒന്‍പതിനകം വിളിച്ചുചേർക്കുമെന്നു പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തൊടുപുഴയിൽ പറഞ്ഞു. സമവായത്തിനു ശേഷം മാത്രമേ സംസ്ഥാന സമിതി വിളിച്ചുചേർക്കുകയുള്ളൂ. ഇതുവരെയുള്ള കീഴ് വഴക്കം അങ്ങനെയാണ്.
ആക്ഷേപം ഉന്നയിക്കുന്നതിനു മുന്‍പ് ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു വസ്തുത അന്വേഷിച്ചില്ല. ചിലർ സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടതിയെ സമീപിച്ചതു ജോസ് കെ.മാണി നിയമിച്ച ആളാണെന്നും ജോസഫ് ആരോപിച്ചു.
പാർലമെന്ററി പാർട്ടിയോഗം ഉടൻ വിളിക്കും: പി.ജെ. ജോസഫ്
01:30 AM Jun 02, 2019 | Deepika.com