പത്തനംതിട്ട: കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. വെട്ടിപ്രം കുമ്പാങ്ങൽ തോപ്പിൽ വീട്ടിൽ സി. വിജയൻ(52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മകനുമൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം.
വീട്ടിലേക്ക് എളുപ്പം പോകുന്നതിനായി സമീപത്തെ പറമ്പിലൂടെ കയറി പോകുമ്പോൾ ഇവിടത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കാൽ വഴുതി വീഴുകയായിരുന്നെന്ന് പറയുന്നു. അല്പം ദൂരം മുമ്പേ നടന്നു പോയ മകൻ വിനീത് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വിജയനെ കാണാനില്ലായിരുന്നു. പിന്നീടാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഫയർഫോഴ്സെത്തി വിജയനെ പുറത്തെടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മകൻ: വിനീത്. മരുമകൾ: പാർവതി.
കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു
12:51 AM Jun 02, 2019 | Deepika.com