മുണ്ടക്കയം ഈസ്റ്റ്: മധ്യവയസ്കനെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരുതുംമൂട് പാലക്കപറമ്പില്‍ വാവച്ചന് (55) നെയാണ് മരുതുംമൂട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്.
വീട്ടിനുളളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പെരുവന്താനം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടതിനുശേഷം ബന്ധുക്കൾക്കു വീട്ടു നൽകി. സംസ്കാരം നടത്തി.
മധ്യവയസ്കനെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
12:51 AM Jun 02, 2019 | Deepika.com