കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) കീഴിലുള്ള പരോക്ഷ നികുതി കമ്മിറ്റിയും എറണാകുളം ശാഖയും സംയുക്തമായി ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചു. കലൂർ ഐഎംഎ ഹാളിൽ ജിഎസ്ടി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം സെൻട്രൽ ടാക്സ്, എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്തു.
എറണാകുളം ശാഖ ചെയർമാൻ പി.ആർ. ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, ദക്ഷിണേന്ത്യൻ ചെയർമാൻ ജോമോൻ കെ. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
എറണാകുളം ശാഖാ സെക്രട്ടറി രഞ്ജിത്ത് ആർ. വാര്യർ നന്ദി രേഖപ്പെടുത്തി. തുടർന്ന് ജിഎസ്ടി സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഷേയ്ക്ക് അബ്ദുൾ സമദ്, രാജേന്ദ്ര കുമാർ, ബിമൽ ജയിൻ എന്നിവർ വിശകലനങ്ങൾ നടത്തി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ചാർട്ടേഡ് അക്കൗണ്ടന്റ് അശോക് ബത്ര, അഡ്വ. ജി. ശിവദാസ് എന്നിവർ ജിഎസ്ടി സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അറുന്നൂറോളം ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കു പുറമെ പ്രഫഷണലുകളും പൊതുജനങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.
ഐസിഎഐ ദേശീയ സമ്മേളനം
11:59 PM Jun 01, 2019 | Deepika.com