തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് 2017-18 അധ്യയനവർഷം പ്രവേശനം നേടിയിട്ടുള്ള ബിപിഎൽ വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്.
അഡ്മിഷൻ ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസിന്റെ 90 ശതമാനം തുക സ്കോളർഷിപ്പായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ഉത്തരവിൽ പരാമർശിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുകകൾ വിതരണം ചെയ്യുന്നതിലേക്കായി താഴെപ്പറയുന്ന രേഖകൾ 15 ന് മുന്പായി നേരിട്ട് എത്തിക്കണം.
ബിപിഎൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചു
11:58 PM Jun 01, 2019 | Deepika.com