ബിന്ദു പ്രവിഷ് പ്രസിഡന്റ്, സുമേഷ് സെക്രട്ടറി
01:41 AM Jun 01, 2019 | Deepika.com
കൊച്ചി: കൊച്ചിയിൽ നടന്ന കേരള പ്രഫഷണൽ ഹൗസ്കീപ്പേഴ്സ് അസോസിയേഷൻ (കെപിഎച്ച്എ) വാർഷിക സമ്മേളനം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്ദു പ്രവിഷ് (അബാദ് ഹോട്ടൽ) -പ്രസിഡന്റ്, സുമേഷ് ശശിധരൻ (ചാണ്ടീസ് ഹോട്ടൽ) -സെക്രട്ടറി, ബീന സതീഷ് (പ്രസിഡൻസി ഹോട്ടൽ) -ട്രഷറർ), ബി. രാകേഷ് (ഡ്യൂണ്‍സ് ഹോട്ടൽ) -ജോയിന്റ് സെക്രട്ടറി എന്നിവരാണു ഭാരവാഹികൾ.