രാ​ഗ​നി​ശ സം​ഗീ​ത​വി​രു​ന്ന്

01:10 AM Jun 01, 2019 | Deepika.com
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സം​ഗീ​ത​ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രു​വ​ള്ളി​പ്ര ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഗ​നി​ശ സം​ഗീ​ത​വി​രു​ന്ന് നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കും.

ക​ല്ലൂ​പ്പാ​റ ഓ​ർ​ത്ത​ഡോ​ക്സ്, നി​ര​ണം ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മാ, ഇ​രു​വ​ള്ളി​പ്ര ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.
മാ​ർ​ത്തോ​മ്മാ സ​ഭ സം​ഗീ​ത വി​ഭാ​ഗം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ.​ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. റ​വ.​ഡോ.​സ​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.