വെള്ളം നിറഞ്ഞ ക​ല​ത്തി​ൽ ത​ല കു​ടു​ങ്ങി അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

01:50 AM May 31, 2019 | Deepika.com
ക​​ട​​പ്ലാ​​മ​​റ്റം: വീ​​ട്ടു​​മു​​റ്റ​​ത്തു വെ​​ള്ളം ശേ​​ഖ​​രി​​ച്ചു വ​​ച്ചി​​രു​​ന്ന ക​​ല​​ത്തി​​ൽ ത​​ല കു​​ടു​​ങ്ങി അ​​ഞ്ചു വ​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. മാ​​റി​യി​​ടം ഇ​​ട്ടി​​യേ​​പ്പാ​​റ ചെ​​ന്ന​​ല്ലി​​യേ​​ൽ സു​​ധീ​​ഷി​​ന്‍റെ മ​​ക​​ൻ അ​​ഭി​​ദേ​​വ് ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് സം​​ഭ​​വം.

സം​​സാ​​ര​​ശേ​​ഷി​​യി​​ല്ലാ​​തി​​രു​​ന്ന കു​​ട്ടി​​ക്കു ന​​ട​​ക്കു​​ന്ന​​തി​​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​​യി​​രു​​ന്നു. മു​​റ്റ​​ത്തു വ​​ച്ചി​​രു​​ന്ന ക​​ല​​ത്തി​​നു​​ള്ളി​​ൽ ത​​ല കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട ഉ​​ട​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. കു​​ട്ടി പ​​ഠി​​ച്ചി​​രു​​ന്ന അ​​ങ്ക​​ണ​​വാ​​ടി​​യി​​ലെ ആ​​ഘോ​​ഷ​ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത ​ശേ​​ഷം വീ​​ട്ടി​​ൽ എ​​ത്തി​​യ ഉ​​ട​​നെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

അ​​മ്മ: മോ​​നി​​ഷ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ഭി​​ന​​വ്, അ​​ർ​​ജു​​ൻ. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ.