കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് മുഖേന വിദേശമദ്യം കരിഞ്ചന്തയില്‍ വിറ്റ കേസില്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കില്‍ പ്ലസ് മാക്സ് കമ്പനി ഡയറക്ടര്‍ പ്രകദീഷ് കുമാര്‍ ഡെറ്റോയ്ക്കെതിരേ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് രണ്ടാഴ്ചയ്ക്കകം പിന്‍വലിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചിയിലെ കസ്റ്റംസ് സൂപ്രണ്ടിനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്ന അവസരത്തില്‍ തനിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനെ ചോദ്യം ചെയ്തു പ്രകദീഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണു വിധി. മലേഷ്യയിലുള്ള പ്രകദീഷ് കുമാര്‍ അന്വേഷണവുമായി സഹകരിക്കാതെ ബുദ്ധിപൂര്‍വം ഒഴിഞ്ഞു മാറുന്നതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെങ്കില്‍ ഇതു പിന്‍വലിക്കാമെന്നും കസ്റ്റംസ് വ്യക്തമാക്കി. എന്നാല്‍ അവസാനം നല്കിയ നോട്ടീസില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായിട്ടുണ്ടെന്നു ഹര്ജിക്കാരന് വ്യക്തമാക്കി.
ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കണമെന്നു ഹൈക്കോടതി
02:05 AM May 30, 2019 | Deepika.com