രാജേഷ് കുമാർ അവാർഡ് ലിനി പുതുശേരിക്ക്
01:09 AM May 30, 2019 | Deepika.com
കൊച്ചി: ടെക് നോസിന്റെ സ്ഥാപക ചെയർമാനായിരുന്ന രാജേഷ്കുമാറിന്റെ സ്മരണയ്ക്കായി കെ.കെ. രാജേഷ്കുമാർ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന ആറാമത് പുരസ്കാരം നിപ്പ വൈറസ് ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനി പുതുശേരിക്ക്. ലിനിയുടെ ഭർത്താവ് പി. സജീഷിന് അവാർഡ് സമ്മാനിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.